കൊച്ചി: മലയാള സിനിമാ നിർമാതാക്കളും വിതരണക്കാരും ഇന്ന് കൊച്ചിയിൽ യോഗം ചേരും. പ്രതിഫല വിഷയത്തിലെ തുടർനടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ,ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. അതേസമയം പ്രതിഫല വിഷയത്തിൽ താരസംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു.

നേരത്തെ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കുന്ന വിഷയത്തിൽ എഎംഎംഎയുടെയും ഫെഫ്ക യുടെയും മറുപടി ലഭിച്ചതായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞിരുന്നു. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്ന് ഇരുസംഘടനകളും അറിയിച്ചതിൽ സന്തോഷമുണ്ടെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നാണ് എഎംഎംഎ അറിയിച്ചത്. എന്നാൽ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ മുൻനിര താരങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും താരസംഘടന നിർമാതാക്കളെ തീരുമാനം അറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here