ലോക് ഡൗണിലും ബാങ്കിംഗ് മത്സരാർത്ഥികൾക്ക്, വിജയ മന്ത്രവുമായി പ്രസിഡൻസി കരിയർ പോയിൻ്റ്.

ബാങ്കിംഗ് മത്സരാർത്ഥികളുടെ അവിഭാജ്യ സ്ഥാപനമായ പ്രസിഡൻസി കരിയർ പോയിൻ്റ് ഡയറക്ടർ ശ്രീ കെ ആർ ഗിരീഷുമായി guruvayoorOnline.com മായി നടന്ന മുഖാമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങൾ :-

ബാങ്കിംഗ് പരിശീലരംഗത്ത് തൃശൂര്‍ ആസ്ഥാനമായി പ്രവൃത്തിക്കുന്ന പ്രസിഡന്‍സി കരിയര്‍ പോയന്റിനെക്കുറിച്ച് പറയാമോ ?

സര്‍ക്കാര്‍ സര്‍വീസിലേക്ക് എത്താന്‍ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ അറിയണം പ്രസിഡന്‍സി കരിയര്‍ പോയ്ന്‍് തൃശൂര്‍. മിതമായ ഫീസ് നിരക്കില്‍ ഉന്നത നിലവാരത്തിലുളള പരിശീലനമാണ് തൃശൂരിലെ പ്രസിഡന്‍സി കരിയര്‍ പോയ്ന്‍് നല്‍കുന്നത്.

എട്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ കേന്ദ്രം ആധുനികീകരണത്തിലൂടെ മികച്ച പരിശീലനകേന്ദ്രമായി ഇതിനകം മാറിയിരിക്കുകയാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൃശൂരിലും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗകര്യമായി തൊടുപുഴയിലും പ്രസിഡന്‍സി കരിയര്‍ പോയ്ന്റിന്റ് പ്രവര്‍ത്തിക്കുന്നു. 2011 ജനുവരിയില്‍ പ്രസിഡന്‍സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലുണ്ടായിരുന്ന കരിയര്‍ പോയന്റ് കെ.ആര്‍. ഗിരീഷിന്റെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്താണ് ബാങ്ക്, കെ.എ.എസ്, എസ.്എസ് സി, പി.എസ് .സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുളള പരിശീലനം ആരംഭിച്ചത്.
കൂടാതെ വിവിധ കോളേജുകളില്‍ ബിരുദധാരികള്‍ക്കുള്ള കരിയര്‍ ഓറിയന്റെഷന്‍ പ്രോഗ്രാം എന്നിവയും നിരന്തരം പ്രസിഡന്‍സി കരിയര്‍ പോയ്ന്‍ നടത്തുന്നുണ്ട്. 2011 ഡിസംബറില്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസിഡന്‍സി കരിയര്‍ പോയിന്റ് 1800 ത്തിലധികം പേരെ ഇതിനകം ബാങ്ക് ഉദ്യോഗസ്ഥരാക്കി മാറ്റി കേരളത്തിലെ എതിരാളികള്‍ ഇല്ലാത്ത സ്ഥാപനമായി മാറികഴിഞ്ഞിരിക്കുന്നു.
2018 – 2019 അധ്യയന വര്‍ഷത്തില്‍ 310 ഉദ്യോഗാര്‍ത്ഥികളെ പ്രസിഡന്‍സി കരിയര്‍ പോയിന്റിന്റെ പരിശീലനത്തിലൂടെ ബാങ്ക് ജോലിയിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത് വസ്തുതയാണ്.

മത്സര പരീക്ഷാ രംഗത്ത് മാറിക്കൊണ്ടിരിക്കുന്ന പരീക്ഷാ പാറ്റേണുകള്‍ തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുള്ള ഡിജിറ്റല്‍ പരിശീല ക്ലാസുകളാണ് പ്രസിഡന്‍സിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ സാധിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ഓരോ ബാച്ചില്‍ 40 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ബാങ്ക്, സര്‍ക്കാര്‍ മേഖലയിലുള്ള മത്സര പരീക്ഷകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാവുന്ന തരത്തിലുളള സൗജന്യ കരിയര്‍ കൗണ്‍സലിംഗ് ഡെസ്‌ക് പ്രസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലോക്ക്ഡൗണിനു ശേഷം ബാങ്കുകളിലേക്കുളള നിയനമം എങ്ങിനെയാകും
ബാങ്കിങ് മേഖല മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കോവിഡിനെ തുടര്‍ന്ന് ബാങ്ക് ജോലികളില്‍ കുറവ് ഉണ്ടാകുമെന്ന് കരുതേണ്ടതില്ല.രാജ്യത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനം ഏതാണ്ട് സാധാരണ നിലയില്‍ മാറികൊണ്ടിരിക്കുകയാണ്.

ഗ്രാമീണ വികസനവും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനും’ വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കുന്നു. ഈ വേളയില്‍ രാജ്യത്തെ ബാങ്കിങ് സംവിധാനം കൂടുതല്‍ ശക്തമാകുകയാണ്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നു. നിയമനങ്ങളിലെ ജനറേഷന്‍ ഗ്യാപ്പ് വളരെയധികം പ്രകടമായ തൊഴില്‍ മേഖലയാണ് ബാങ്കിങ്. എഴുപതുകളിലും എണ്‍പതുകളിലും നടന്ന വമ്പിച്ച റിക്രൂട്ട്‌മെന്റിനുശേഷം അതുപോലൊരു റിക്രൂട്ട്‌മെന്റ് നടക്കുന്നത് ഈ അടുത്തകാലത്താണ്. ഈയൊരു കാലയളവില്‍, ബാങ്കിങ് മേഖലയില്‍ ജോലി സമ്പാദിക്കുക എന്നത് ശ്രമകരമായ കാര്യമല്ല.

ചിട്ടയായ പരിശീലനത്തിലൂടെയും വ്യക്തമായ മാര്‍ഗനിര്‍ദേശത്തിലൂടെയും അത് സാധ്യമാണ്.

എന്തുകൊണ്ട് ബാങ്കിങ് മേഖല?

സമൂഹത്തില്‍ അന്തസ്സും ആഭിജാത്യവും പ്രദാനം ചെയ്യുന്ന ചുരുക്കം ചില കരിയര്‍ ഉപാധികളിലൊന്നാണ് ബാങ്കിങ്. സ്വാതന്ത്ര്യം കിട്ട കഴിഞ്ഞിട്ടും പകുതിയോളം ജനങ്ങള്‍ക്കും ബാങ്കിങ് സേവനം അന്യമാണെന്നത് യാഥാര്‍ത്ഥ്യം. ഈയൊരു സാഹചര്യത്തില്‍ ബാങ്ക് ശാഖകളുടെ വികസനത്തിലൂടെ, അടിസ്ഥാനസൗകര്യം താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിച്ചുനല്കുക എന്ന ഉപാധി മാത്രമേ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി ഇതിനായി രൂപം കൊടുത്തതാണ് അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന , തുടങ്ങിയ സാമൂഹിക പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത് ബാങ്കുകള്‍ മുഖേനയാണ്. പ്രധാന സബ്‌സിഡികളും ബാങ്കുകള്‍ വഴിയാണ് ഇപ്പോള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ, ജോലിയുടെ അസ്ഥിരതയെക്കുറിച്ചുള്ള ഭീതിയില്ലാതെ, ലക്ഷ്യത്തിന്റെ ഉന്നതിയിലേക്ക് ചുവടുവെക്കാനുള്ള നല്ലൊരു കരിയര്‍ ഉപാധിയാണ് ബാങ്കിങ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെപോലും ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കുമ്പോഴും ബാങ്കുകളില്‍ സേവനവേതനവ്യവസ്ഥകള്‍ അഞ്ചുകൊല്ലം കൂടുമ്പോഴാണ്. ഓരോ മൂന്നുമാസം കൂടുമ്പോള്‍ ക്ഷാമബത്ത ‘കണ്‍സ്യൂമര്‍ പ്രൈസ്’ സൂചികള്‍ക്ക് അനുസൃതമായി മാറുന്നു എന്നത് ബാങ്ക് ജീവനക്കാര്‍ക്ക് അവകാശപ്പെടാവുന്ന നേട്ടമാണ്.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ എന്ത് ചെയ്യണം
ഏറ്റവും നല്ലതിനായി പരിശ്രമിക്കുകയും ഏറ്റവും മോശമായതു പ്രതീക്ഷിക്കുകയും ചെയ്യേണ്ട നാളുകളാണ് അനിശ്ചിതത്വത്തിന്റെ നാളുകള്‍. നമ്മളെ മുന്നോട്ടുനയിക്കുന്നതില്‍ സുരക്ഷിതത്വബോധം പോലെത്തന്നെ സാഹസികതയുടെ ഒരംശവും ഉണ്ട്.

രണ്ടുപേര്‍ കളിക്കുമ്പോള്‍ ഒരാളല്ലേ ജയിക്കുകയുള്ളൂ. ഒരാള്‍ക്കു നേടാനുള്ള സാധ്യതയും മറ്റൊരാള്‍ക്കു നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റിയാണ്. എന്നാലും എല്ലാവരും കളി ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതു നഷ്ടസാധ്യതയെക്കൂടി ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ജീവിതത്തെ മുന്നോട്ടുനയിക്കുന്നത് ആ നഷ്ടസാധ്യതകൂടിയാണ്. വിജയപരാജയങ്ങളുടെ കണക്കു ഞങ്ങള്‍ സൂക്ഷിക്കാറില്ല. കാരണം പ്രവൃത്തിയിലാണ് കാര്യം

അരക്ഷിതാവസ്ഥ, അനിശ്ചിതത്വം എന്നിവ വലുതായൊന്നും അനുഭവിക്കേണ്ടിവരാതിരുന്നവര്‍ അതിലൂടെ കടന്നുപോവുന്നു. കോവിഡ് ഭീഷണി മറികടക്കാനുള്ള കൃത്യമായ ഒരു പരിഹാരം വൈദ്യശാസ്ത്രത്തിനില്ല, സാമ്പത്തിക ശാസ്ത്രത്തിനില്ല, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കില്ല. എല്ലാവരും അവരവരുടെ രീതിയില്‍ കോവിഡിനെ പ്രതിരോധിക്കുക എന്നേയുള്ളൂ. അടുത്തവര്‍ഷം ലോകം എങ്ങനെയിരിക്കും എന്നല്ല, അടുത്ത ആഴ്ച ലോകം എന്താവും എന്നു ചിന്തിക്കേണ്ട സ്ഥിതിയാവുമ്പോള്‍ ഓരോ വ്യക്തിയും കര്‍മനിരതമാവണം. താന്‍ പാതി ലോകം പാതി

അടച്ചിടല്‍ കാലത്തെ പരിശീലനം എങ്ങിനെ നടക്കുന്നു?

അടച്ചിടല്‍ കാലത്തും പ്രസിഡന്‍സി കരിയര്‍ പോയ്ന്റില്‍ പരിശീലനം നടക്കുന്നുണ്ടായിരുന്നു. കാരണം നമ്മുടെ പരിശീലനം ഓണ്‍ലൈന്‍ സൗകര്യത്തിന്റെ സഹായോത്തോടപ കൂടി നടക്കുന്നു.

പുതിയ കാലഘട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാനുളള ഉറപ്പ് എന്താണ്?

ഓണ്‍ലൈന്‍ പഠന രീതി ഇന്ന് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ബാങ്കിംഗ് മേഖലയിലേക്കുള്ള പരിശീലനത്തിനായി ഏറ്റവും ഫലപ്രദമായ ഓണ്‍ലൈ പഠന രീതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ ആദ്യമായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍
ത്തിക്കുന്ന പ്രസിഡന്‍സി കരിയര്‍ പോയന്റ് പ്രാബല്യത്തില്‍ വരുത്തുകയും ഇതിലൂടെയുള്ള പരിശീലനം 1800ല്‍പ്പരം ഉദ്യോഗസ്ഥരെ ഇതിനകം സൃഷ്ടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്‍സി കരിയര്‍ പോയന്റ് 100 ശതമാനം ഉറപ്പിച്ചു പറയും . ഞങ്ങളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ . നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുക തന്നെ ചെയ്യും. ലളിതമായ ഭാഷയില്‍ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ആണ് പ്രസിഡന്‍സി കരിയര്‍ പോയതിന്റെ ക്ലസുകള്‍.

ആത്മ വിശ്വാസത്തോടെ പൊരുതുക. നേടാം
നമുക്കു ഒരുമിച്ച് എന്ന് പറഞ്ഞു കൊണ്ട് കരിയർ പോയിൻ്റ് ഡയറക്ടർ ശ്രീ കെ ആർ ഗിരീഷ് മുഖാമുഖത്തിന് താൽകാലിക വിരാമമിട്ടു .

guest
0 Comments
Inline Feedbacks
View all comments