യുവാവും യുവതിയും ക്വാറന്റൈനിൽ താമസിച്ചത് ഭാര്യയും ഭര്‍ത്താവുമെന്ന് പറഞ്ഞു; കള്ളക്കളി പൊളിച്ചടുക്കിയത് യുവാവിനെ തേടി എത്തിയ യഥാർഥ ഭാര്യ!

ഇടുക്കി സ്വദേശിയായ യുവാവിനും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കുമെതിരേയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്ത് വിവരമറിഞ്ഞു സ്ഥലത്തെത്തിയ യുവാവിന്റെ യഥാര്‍ഥ ഭാര്യയാണ് ഇരുവരുടടെയും കള്ളക്കളി പൊളിച്ചടുക്കിയത്.

ഒരാഴ്ചയിലേറെയായി കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. നെടുമ്പാശേരിയിൽ നിന്നും കാറിലാണ് ഇരുവരും കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയയത്. തുടർന്നു, ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെ തന്നെ പുറത്തിറങ്ങി കറങ്ങി നടന്നു. നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ആരോഗ്യ പ്രവർത്തകർ ഇവിടെ ഫ്‌ളാറ്റിൽ എത്തി. എന്നാൽ, ഫ്‌ളാറ്റിൽ ഇവരെ കണ്ടില്ല. തുടർന്നു, ആരോഗ്യ പ്രവർത്തകർ ഇരുവരെയും ഫോണിൽ വിളിച്ചു. എന്നാൽ, നഴ്‌സായ യുവതി ആരോഗ്യ പ്രവർത്തകരുടെ നേരെ തട്ടിക്കയറുകയായിരുന്നു. തുടർന്നു, ആരോഗ്യ പ്രവർത്തകർ പല തവണ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് ഇവർ ഫ്‌ളാറ്റിലേയ്ക്കു തിരികെ എത്താൻ തയ്യാറായത്.

എന്നാൽ, ഫ്‌ളാറ്റിൽ തിരികെ എത്തിയ ഇവരെ നാട്ടുകാർ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തന്നെ തടയുകയായിരുന്നു. തുടർന്നു പൊലീസിനെയും തഹസീൽദാർ അടക്കമുള്ളവരെയും വിളിച്ചു വരുത്തി. തുടർന്നു, ആരോഗ്യ പ്രവർത്തകർ തന്നെ ഇവരെ വീണ്ടും ക്വാറന്റൈനിലേയ്ക്കു മാറ്റാൻ നിർദേശിച്ചു. എന്നാൽ, നാട്ടുകാർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇരുവരെയും പേരൂരിലെ ഫ്‌ളാറ്റിലേയ്ക്കു മാറ്റിയത്. ഇവിടെയും ദമ്പതിമാരെ പോലെ തന്നെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

വിവരമറിഞ്ഞ് ഇടുക്കിയില്‍നിന്ന് യുവാവിന്റെ ഭാര്യയെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള അവിഹിതബന്ധം പുറംലോകം അറിയുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ച്‌ വീട്ടിലേക്ക് മടങ്ങി. യുവതിയും യുവാവും കോട്ടയത്തെ മറ്റൊരു ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും.

guest
0 Comments
Inline Feedbacks
View all comments