ഗുരുവായൂർ : വൈദ്യുതിബിൽ വർധനവിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്. ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകൾ ഓഫ് ചെയ്‌താണ് യുഡിഎഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. കോവിഡിന്‍റെ മറവിൽ നടന്ന പകൽക്കൊള്ളക്കെതിരെ സംസ്ഥാനത്തെ എല്ലാ ജനങ്ങളും സമരത്തിൽ അണിനിരക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. വീട്ടമ്മമാർ വൈദ്യുതിബിൽ കത്തിക്കുന്ന പ്രതിഷേധ പരിപാടിയും ജൂൺ 19ന് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here