മലയാള സൂപ്പർ താരങ്ങൾ മെഗാതാരങ്ങൾ,പിന്നെ കുറെ വിഡ്ഢികളായ ഡർബാരികൾ ഇവരെല്ലാം കൂടി വ്യവസായമായ സിനിമയെ കുട്ടിച്ചോറാക്കി…
കുടുംബാധിപത്യം എല്ലാ രംഗത്തെപ്പോലെ മലയാള സിനിമയിലുണ്ട്….
അച്ഛന്റെ ചിത്രം
മകന്റെ ചിത്രം
മരുമകന്റെ ചിത്രം
മകളുടെ ചിത്രം..
അങ്ങനെ പോകുന്നു.
കയ്യിൽ നിന്ന് ഒരു പൈസ ചിലവാക്കാതെ,നിർമ്മാതാവിന്റെ കയ്യിലെ പണം ഉപയോഗിച്ച് സിനിമയെ മുഴുവൻ നിയന്ത്രിയ്ക്കുന്ന താരാധിപത്യം നിലനില്ക്കെ പുതിയ മുഖങ്ങളുടെ സാന്നിദ്ധ്യം അവരിഷ്ടപ്പെടുന്നുണ്ടാവില്ല.പുതിയ താരത്തിന്റെ ചിത്രം തന്റെ ചിത്രത്തെക്കാൾ കൂടുതൽ ദിവസം പ്രദർശിപ്പിച്ചപ്പോൾ അസ്വസ്ഥനായ ചിരപരിചിത നടന്റെ മാനസിക സംഘർഷം (കടന്നൽ കടിച്ചവന്റെ അസ്വസ്ഥതയായിരുന്നു അത്രെ) ഒരിക്കൽ സിനിമാ സ്നേഹിയായ സുഹ്രത്ത് പറഞ്ഞതോർക്കുന്നു.

ADVERTISEMENT

“ദബാരി” സമ്പ്രദായത്തിന്റെ മാറ്റി നിറുത്തലും
(ostracization),മുനകൂർപ്പിച്ച(tipping) നിരുത്സാഹപ്പെടുത്തലും ബോളിവുഡിനെപ്പോലെ,മോളിവുഡിലും വരുന്നതായി കുറിപ്പുകൾ വരുന്നു…..
അപ്പോൾ ആത്മഹത്യകൾ മലയാള സിനിമയിലും പകർച്ചവ്യാധിയായി തുടങ്ങുമോ??.
ചെറുപ്പക്കാരായ നടീനടന്മാരുടെ മാതാപിതാക്കൾ ശ്രദ്ധ കൂടുതൽ നല്കേണ്ടി വരും.നിങ്ങൾക്കാണ് നഷ്ടം നിങ്ങൾക്കുമാത്രം.ഇവരൊന്നും ഇല്ലെങ്കിലും സിനിമ നിന്നു പോകും.അതറിയാത്ത കുറെ യുവത്വങ്ങൾ കഥകളി വിളക്കിലെ ഇയ്യാംപാറ്റകളായിത്തീരും.മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്.ജീവിതമെന്നും celeberation അല്ല.celeberityകളുമല്ല.ഇതെല്ലാം മാനത്തെ മാരിവില്ലു പോലാണ്. ജീവനു തുല്യം മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ ഒാർക്കണം.
മഹാനഷ്ടം…മനോഹരം നഷ്ടമായി.അല്ലങ്കിൽ കേമം,മഹത്വം,അനുപമം ഇതെല്ലാം നീർപ്പോളകളെക്കാൾ ജീവിത സമയം കുറഞ്ഞ കുമിളകളാണ്.അതിനെയാണ് ഇവരിങ്ങനെ താലോലിച്ച് എല്ലാം വിട്ടെറിഞ്ഞ് നടക്കുന്നത്.

കൊറൊണ എന്ന പകർച്ചവ്യാധി സിനിമാ മേഖലയ്ക്കുതന്നെ ന്യുമോണിയ or ARDS വരുത്തിക്കഴിഞ്ഞു.ഇനി അടുത്തൊന്നും ആരും ചലച്ചിത്രങ്ങൾ കാണുവാൻ തിയറ്ററുകളിലോ,
multipexകളിലോ വന്നു ചേരില്ല.ജീവനിൽ ഭയമുള്ളതിനാൽ.അപ്പോൾ താര താരേതര സിനിമാ ദിക്കാരം മുനയൊടിഞ്ഞുപോയി.
പോകും.

സാധാരണക്കാരന്റെ പണം ടിക്കറ്റു രൂപത്തിലെടുത്ത് അണ്ടനും അടകോടനുമല്ലാത്തവരെ പ്രകാശവരിഷത്തോളം ഉയർത്തി അവരെ പഞ്ചപുച്ഛം വണങ്ങി,പഴുത്തചക്കയ്ക്കും ചുറ്റും ഇൗച്ചയാർക്കുന്നതു പോലെ തങ്ങിനിന്ന് ഇവരെയൊക്കെ വലുതാക്കുന്നതെന്തിന്?
ഇത്തരം ദർബാരി സ്വഭാവം കൊണ്ടുവന്ന് പുതിയ സുശാന്ത് സിങ്ങ് രജപുത്തുമാരെ ഉണ്ടാക്കിയെടുക്കുവാനാണോ???.
സിനിമ സിനിമ മാത്രം.സിനിമ കണ്ടില്ലെങ്കിലും കാര്യങ്ങളെല്ലാം മുറപോലെ നടക്കും.
കൊറൊണക്കാലം അതു തെളിയിച്ചു.
മൂന്നുമാസം സിനിമകാണാതെ ജീവിച്ച ജനം ഇനിയും സിനിമയില്ലങ്കിലും സുഖമായി ജീവിയ്ക്കും.

സനോജ്കുമാരന്മാരെ വളർത്തിയെടുത്ത സാധാരണ ജനത തന്നെ അവരെ ഭൂമിയിലേക്കിറക്കി മലയാള മണ്ണിൽ നടക്കുവാൻ ഇടവരുത്തണം……..
കയ്യിലെ കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലുള്ള സിനിമകൾ ജനം ഒഴുവാക്കിത്തുടങ്ങി.താരധിക്കാരത്തിന് പരധിവരെ കൊറോണ തടയിട്ടു എന്നു കരുതാം.പക്ഷേ അതിലും ദുഖിയ്ക്കുന്ന നിരവധി നിരാലംബ ജീവിതങ്ങളാണ് മനസ്സാക്ഷിയ്ക്ക് വിങ്ങലായി നില്ക്കുന്നത്.
നീരജ് മാധവന്മാർ തുറന്നെഴുതട്ടെ….
ചീട്ടുകൊട്ടാരങ്ങളും,എെസ്സു ബൊമ്മകളും ഉരുകിയൊലിച്ചില്ലാതാവട്ടെ.

COMMENT ON NEWS

Please enter your comment!
Please enter your name here