ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊവിഡ്

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാം പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ കൊവിഡ് പരിശോധന നടത്തി. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസ തടസവും പനിയും തുടർന്നതിനാൽ വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, ഡൽഹി ലഫ്. ഗവർണർ അടക്കമുള്ളവരുമായി സത്യേന്ദ്ര ജെയ്ൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

guest
0 Comments
Inline Feedbacks
View all comments