ഷാര്‍ജ: ചികിത്സക്ക് നാട്ടിൽ പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. നടുവേദനയെ തുടർന്ന് നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാൻ അപേക്ഷ നൽകിയത്. കടുത്ത വൃക്കരോഗവും അർബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

ഷാർജ അബൂഷഗാറയിലെ ഈ കെട്ടിടത്തിന്‍റെ സൂക്ഷിപ്പുകാരനായിരുന്നു കണ്ണൂർ ആലക്കോട് സ്വദേശി അബ്ദുൽഖാദർ. രണ്ടുവർഷം മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിൽ പോയി വന്നതെന്ന് ഷാർജയിലുള്ള മക്കൾ പറയുന്നു. നില വഷളായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാർജ അൽഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദം തിരിച്ചഞ്ഞറിതിന് തൊട്ടുപിന്നാലെ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ചികിൽസക്ക് നാട്ടിലെത്താൻ പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വർഷമായി യു.എ.ഇയിൽ കഴിയുന്ന അബ്ദുൾഖാദറിന്‍റെ മൃതദേഹം ഒടുവിൽ ഷാർജയിൽ തന്നെ ഖബറടക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here