
ഗുരുവായൂർ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ചു കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കൊറോണ മഹാമാരിയിൽ ജനം ദുരിതമനുഭവിക്കുമ്പോഴും അന്യായമായി വൈദ്യുതി വകുപ്പ് ജനങ്ങളെ പിഴിയുന്നതിനെതിരെയാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് A. T. സ്റ്റീഫൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് N. A. നൗഷാദ് അധ്യക്ഷൻ ആയ യോഗത്തിൽ, ബ്ലോക്ക് നേതാക്കൾ ആയ ജെയ്സൺ ചാക്കോ, adv. P.V. നിവാസ് . ഷാജു തരകൻ, മണ്ഡലം നേതാക്കൾ ആയ C. J. ആന്റണി, T. L. ലോനപ്പൻ, P.G. സാജൻ, സലീം അമ്പലത്തു, C. T. ദേവസ്സി,ജോയ് T.O. പ്രജീഷ് ദാമോദർ, adv. ജിഷ തുടങ്ങയവർ പങ്കെടുത്തു.