പ്രമുഖ ഷോപ്പിങ് വെബ്സൈറ്റുകളുടെ വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പ്. ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് തുടങ്ങിയ സൈറ്റുകളുടെ വ്യാജന്മാരെ ഇറക്കിയാണ് പണം തട്ടുന്നത്. വലിയ ഓഫര്‍ നല്‍കിക്കൊണ്ടുള്ള പരസ്യങ്ങളിലൂടെയാണ് വ്യാജസൈറ്റുകളുടെ ലിങ്ക് പ്രചരിപ്പിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോം.

ADVERTISEMENT

68000 രൂപ വിലയുള്ള ഐ ഫോണ്‍ 11 പ്രോ 4000 രൂപക്ക്. 12000 രൂപക്ക് മുകളില്‍ വിലയുള്ള റെഡ് മീ നോട്ട് 9 പ്രോ 1999 രൂപക്ക്. ഓഫര്‍ വരുന്നതോ ഫ്ലിപ് കാര്‍ട്ടും ആമസോണിലും ആരായാലും വീഴില്ലേ. അതേ വീണുപോയിട്ടുണ്ട് കേരളത്തിലും പുറത്തും നിരവധിപേര്‍. എന്നാല്‍ ഇത്തരം വമ്പന്‍ ഓഫര്‍ വരുന്നതൊന്നും യഥാര്‍ഥ സൈറ്റുകളിലാവില്ല. ഫ്ലിപ്കാര്‍ട്ടിന്‍റെയും ആമസോണിന്‍റെയും വ്യാജ സൈറ്റുകളുണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. ലോക്ഡൌണ്‍ സാഹചര്യത്തിൽ ജനങ്ങൾ കൂടുതലായി ഇ-കോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാർ പുതിയ തന്ത്രം മെനയുന്നത്.

തട്ടിപ്പുകാര്‍ പലപ്പോഴും വിദേശത്തുള്ളവരായതിനാല്‍ പ്രതികളെ കണ്ടെത്താനും പ്രയാസമാണ്. സാധനം ഓണ്‍ലൈനായി വാങ്ങുകയാണെങ്കില്‍ ആ സൈറ്റുകളുലെ വിലാസം ശരിയാണെന്ന ഉറപ്പുവരുത്തുക, സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വമ്പന്‍ ഓഫറുകള്‍ക്ക് പിന്നാലെ പോകാതിരിക്കുക എന്നതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. കേരള പൊലീസ്, സൈബർഡോം എന്നിവരുടെ സാമൂഹിക മാധ്യമ അക്കൌണ്ടുകളും സൈബർഡോമിന്‍റെ bsafe എന്ന അപ്ലിക്കേഷനും ഫോളോ ചെയ്യുന്നത് പുതിയ തട്ടിപ്പുകളെക്കുറിച്ചറിയാന്‍ സഹായകരമാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here