അമ്മയുടെ മൃതദേഹം മറവുചെയ്യാതെ ഡോക്ടറായ മകള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്നു ദിവസം; സംസ്‌ക്കരിക്കാനെത്തിയവര്‍ കണ്ടത് മൃതദേഹം അഴുകിയ നിലയിൽ…

പാലക്കാട്: പാലക്കാടു നിന്നാണ് ഡോക്ടറായ യുവതിയുടെ വിവേകമില്ലായ്മയുടെ കഥ പുറത്തു വന്നത്. ചളവറയില്‍ അമ്മയുടെ മൃതദേഹം മറുവുചെയ്യാതെ മകള്‍ മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ചു. മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹത്തിനരികില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു മകള്‍. ചളവറ രാജ്ഭവനിലെ ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് മകള്‍ ഡോ. കവിത മൂന്നുദിവസം പ്രാര്‍ഥനയുമായി കഴിഞ്ഞത്. ജലസേചനവകുപ്പുദ്യോഗസ്ഥന്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന ചളവറ എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഓമന മരിച്ചത്. എന്നാല്‍, അമ്മയുടെ മരണം ഉള്‍ക്കൊള്ളാനായില്ലെന്നും പ്രാര്‍ഥന നടത്തിയാല്‍ അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും കവിത പോലീസിന് മൊഴിനല്‍കി. പ്രാര്‍ഥനയ്ക്ക് ഫലം കാണാതിരുന്നപ്പോള്‍ അമ്മ മരിച്ചെന്നും മൃതദേഹം സംസ്‌കരിക്കണമെന്നും കവിത അയല്‍വാസിയെ അറിയിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാൻ എത്തിയവർ മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. അമിത പ്രമേഹം മൂലം ഓമന ടീച്ചറുടെ രണ്ട് കാലുകളും നേരത്തെ ശസ്ത്രക്രിയ നടത്തി മുറിച്ച് മാറ്റിയിരുന്നു.

ചെർപ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപികയാണ് മരിച്ച ഓമന അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അഴുകി തുടങ്ങിയ മൃതദേഹം പൊലീസെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കോവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടത്തും. ഓര്‍മക്കുറവുണ്ടായിരുന്ന ഓമനയുടെ വലതുപാദം പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു. ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപത്തെ വീട്ടിലാണ് വര്‍ഷങ്ങളായി അമ്മയും മകളും താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കവിത ഹോമിയോ ക്ലിനിക് നടത്തിയിരുന്നു. വിരമിച്ചശേഷം ഓമനയും മകള്‍ കവിതയും തനിച്ചായിരുന്നു താമസം. ആരുമായും ഇരുവരും അടുത്തിടപഴകാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here