അതിര്‍ത്തിയിലെ സംഘര്‍ഷം; ഗല്‍വന്‍ താഴ്‌വരയില്‍ നിന്നും ചൈന പിന്‍വാങ്ങിയതായി കരസേന

ന്യൂഡല്‍ഹി: ഗല്‍വന്‍ താഴ്‌വരയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയതായി കരസേന. ചൈന പിന്‍വാങ്ങിയതോടെ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യന്‍ സൈന്യവും പിന്മാറിയെന്ന് കരസേന അറിയിച്ചു. ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ചൈനക്ക് വന്‍ നാശമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണ രേഖയില്‍ മെഡിക്കല്‍ ചോപ്പറുകല്‍ ഉപയോഗിച്ച് ചൈന രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.

ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വന്‍ താഴ്‌വരയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 45 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു സംഘര്‍ഷം. ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികര്‍ വീരമൃത്യു വരിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here