അടിമാലിയിലെ പെണ്‍കുട്ടികള്‍ ഒളിച്ചുതാമസിച്ചത് മരപ്പൊത്തില്‍ ; കൂട്ടുകാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍…

ഇടുക്കി : അടിമാലി വാളറ കുളമാം കുഴി ആദിവാസി കോളനിയില്‍ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. മരണപ്പെട്ട പെണ്‍കുട്ടി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂട്ടുകാരി നല്‍കിയ മൊഴി. പെണ്‍കുട്ടി മരിച്ചതറിഞ്ഞാണ് താനും ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇരുപത്തൊന്നുകാരി പോലീസിനോട് പറഞ്ഞു.

വീട്ടില്‍ നിന്ന് കാണാതായ ദിവസം രാത്രി പെണ്‍കുട്ടികള്‍ മരപ്പൊത്തിലും പാറപ്പുറത്തുമാണ് കഴിഞ്ഞത്. ഒളിവില്‍ താമസിച്ചപ്പോഴും മരിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിച്ചിരുന്നെന്നും മൊഴിയുണ്ട്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ എവിടെയന്നും ചികിത്സയിലുന്ന പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായാണ് സൂചന.

അതേസമയം സംഭവത്തില്‍ മൂന്ന് യുവാക്കള്‍ നിരീക്ഷണത്തില്‍. തൊടുപുഴ, ഉപ്പുതറ, മാങ്കുളം സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അടിമാലി പൊലീസ് നീക്കം ആരംഭിച്ചു. 17 കാരിക്കൊപ്പം വീട്ടില്‍നിന്നും ഒളിച്ചുകടന്ന 21കാരിയെ ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പൊലീസിന് ലഭിച്ചത്.

guest
0 Comments
Inline Feedbacks
View all comments