വിവാദമായ നടിയെ ആക്രമിച്ച കേസ്: ഒരു പ്രതിക്ക് കൂടി ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ സലിമിനു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായതു മുതല്‍ പ്രദീപ് ജയിലിലാണ്. കേസില്‍ സമാനകുറ്റം ചുമത്തിയിട്ടുള്ള അഞ്ചാംപ്രതി സലിമിന് നേരത്തെ ജാമ്യം അനുവദിച്ചതും പ്രദീപ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. നടിയെ വിസ്തരിക്കുന്നത് ഉള്‍പ്പെടെ നടന്നുവരികയാണെന്നും ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. പക്ഷേ മൂന്നുവര്‍ഷമായി ഹര്‍ജിക്കാരന്‍ ജയിലില്‍ തുടരുന്നതു കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവച്ചിരിക്കുകയാണ്. മുഖ്യസാക്ഷിയായ മഞ്ജു വാര്യര്‍, മറ്റു സാക്ഷികളായ കുഞ്ചാക്കോ ബോബന്‍, ലാല്‍, രമ്യ നമ്പീശൻ , ബിന്ദു പണിക്കര്‍, സിദ്ദിഖ്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ വിസ്തരിച്ചിരുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here