രണ്ട് ബള്‍ബും ഒരു ടിവിയും; വൈദ്യുതിബില്ല് 11,359

ഇടുക്കി: വൈദ്യുതി ബില്ലില്‍ ഷോക്കേറ്റ് വൈദ്യുതി മന്ത്രിയുടെ നാട്ടുകാരിയും. 200 രൂപയില്‍താഴെ ബില്ല് വന്നിരുന്ന ഇടുക്കി രാജാക്കാട് സ്വദേശിനിക്ക് വന്നത് പതിനായിരം രൂപക്ക് മുകളിലുള്ള ബില്ലാണ്. ബില്‍ തുക മുഴുവന്‍ അടയ്ക്കണമെന്നാണ് കെഎസ്ഇബി നിലപാടെന്ന്. നിർവാഹമില്ലെന്ന് കൂലിപ്പണിക്കാരിയായ സ്ത്രീയും.

ഇടുക്കി രാജാക്കാട് പഞ്ചായത്ത് സ്വദേശിനിയായ രാജമ്മ എന്ന വീട്ടമ്മയാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കണ്ട് തരിച്ചുപോയത്. വിധവയാണ്, ഏലത്തോട്ടത്തില്‍ കൂലിവേലയാണ് രാജമ്മയ്ക്ക്. രണ്ടുമുറി വീട്ടില്‍ പ്രവർത്തിപ്പിക്കാറുള്ളത് മൂന്ന് സിഎഫ്എല്‍ ബള്‍ബും ഒരു ടിവിയും. കഴിഞ്ഞ തവണ എത്തിയ വൈദ്യുതി ബില്‍ 192 രൂപ, ഇത്തവണ അത് 11,359 രൂപ. വൈയറിങിലെ തകരാർ മൂലം വൈദ്യുതി ചോർച്ചയുണ്ടായെന്നാണ് കെഎസ്ഇബി വിശദീകരണം. എന്നാല്‍ രാജമ്മ പറയുന്നത് അങ്ങനെയല്ലെന്നാണ്.

ബില്ലില്‍ 5601 രൂപ ഡോർ ലോക് അഡജസ്റ്റ്മെന്‍റ് ഇനത്തിലാണ് പെടുത്തിയിട്ടുള്ളത്. ലോക്ഡൗണ്‍ കാലത്ത്‌ മീറ്റ്ർ റീഡിംഗ് നടത്താതിരുന്ന നാലുമാസത്തെ പകുതി ബില്ലാണ് ഡോർ ലോക് അഡ്ജസ്റ്റ്മെന്‍റ്. പുറം ഭിത്തിയില്‍ പരസ്യമായി വച്ചിരിക്കുന്ന മീറ്റർ നോക്കി അന്ധാളിച്ച് അവസ്ഥയിലാണ് രാജമ്മ.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here