കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മുമ്പോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. കോവിഡ് പകര്‍ച്ചയെ തടയുന്നതും സാമ്പത്തിക രംഗത്തെ ഉജ്ജീവിപ്പിക്കുന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതെങ്ങനെ എന്ന ആലോചന രാഷ്ട്രീയരംഗത്ത് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം.
ഇന്നത്തെ യോഗത്തില്‍ കേരള മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കും. നാളെയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍പ്പെടും.

ADVERTISEMENT

രാജ്യത്ത് കോവിഡ് നിരക്ക് മൂന്നര ലക്ഷത്തോടടുക്കുകയാണ്. നിലവില്‍ രോഗപ്പകര്‍ച്ചയുടെ പട്ടികയില്‍ ലോകത്തില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ഇതിനിടയില്‍ നേരത്തെ നിലനിന്നിരുന്ന സാമ്പത്തികമാന്ദ്യം രാജ്യത്തെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാമെന്നാണ് ഇന്ത്യ ആലോചിക്കുന്നത്. 21 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിത്തന്നിട്ടില്ല.
കോവിഡ് മഹാമാരി പടരാന്‍ തുടങ്ങിയ ശേഷം പ്രധാനമന്ത്രി വിളിക്കുന്ന ആറാമത്തെ യോഗമാണിത്.

COMMENT ON NEWS

Please enter your comment!
Please enter your name here