മലപ്പുറം: മലപ്പുറം ജില്ലക്കിന്ന് അമ്പത്തൊന്നാം പിറന്നാള്‍ സംസ്ഥാനത്ത് ഏറ്റവും അധികം ജനസംഖ്യയുളള ജില്ലയാണ് മലപ്പുറം. ഏറ്റവുമധികം ജനപ്രതിനിധികളെ നിയമസഭയിലെത്തിക്കുന്നതും മലപ്പുറത്ത് നിന്നാണ് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു ജില്ലയുടെ രൂപീകരണം. ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശങ്ങള്‍ ജില്ല രൂപീകരണ ശേഷമാണ് പുരോഗതി കൈവരിച്ചത്..

സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിന് മാതൃകയായി. വികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും മലപ്പുറം മുന്നിട്ടുനിന്നു. സാമൂഹ്യ സൗഹൃദവും പരസ്പര സ്‌നേഹവും മലപ്പുറത്തിന്റെ പെരുമ കൂട്ടി. വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും തനതായ മലപ്പുറം മാതൃകകള്‍ കൊണ്ട് ഇവടത്തുകാര്‍ മറുപടി നല്‍കി. അമ്പതാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക ആഘോഷപരിപാടികള്‍ വിഭാവനം ചെയ്തിരുന്നുവെങ്കിലും കൊവിഡും, പ്രളയവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here