ചാവക്കാട് ∙ താലൂക്ക് ആശുപത്രിയിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ 10 വയസ്സിനു താഴെയുള്ള 35 കുട്ടികളും ക്വാറന്റീനിലായി. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയ താലൂക്ക് ആശുപത്രിയിലെ ആരോഗ്യസംഘത്തിൽ ഈ നഴ്സും ഉണ്ടായിരുന്നതോടെയാണിത്. തിരുവത്രയിലെ അങ്കണവാടിയിൽ 5 ദിവസം മുൻപായിരുന്നു കുത്തിവയ്പ്. ‌ രണ്ടാം വാർഡിൽ 102–ാം നമ്പർ അങ്കണവാടിയിലായിരുന്നു കുത്തിവയ്പ്. 2 ദിവസം മുൻപാണ് നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് താലൂക്ക് ആശുപത്രി അധികൃതർ വീട്ടുകാരെ വിളിച്ച് കുട്ടികളെ 14 ദിവസം വീടുകളിൽ ക്വാറന്റീനിലാക്കണമെന്ന് നിർദേശിച്ചത്.

വീടുകളിൽ അറ്റാച്ച്ഡ് ശുചിമുറി ഒരുക്കണമെന്നും കുട്ടികളെ കളിക്കാൻ പുറത്തേക്ക് വിടരുതെന്നും നിർദേശിച്ചു. പനി, ചുമ, ജലദോഷം എന്നിവ അനുഭവപ്പെട്ടാൽ വിവരം അറിയിക്കണം. കുത്തിവയ്പിന് കുട്ടികളെത്തിയത് രക്ഷിതാക്കളുമൊത്തായതിനാൽ അവരും ആശങ്കയിലാണ്. അതേസമയം തീരദേശവാസികളായ കുടുംബങ്ങളിൽ പലയിടത്തും ബാത്ത് അറ്റാച്ച്ഡ് മുറികളില്ല. കുടുംബങ്ങൾക്ക് ഒറ്റ ശുചിമുറി മാത്രമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here