ചാവക്കാട്: താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച ചാവക്കാട്ട്, നഗരത്തിലേക്കുള്ള ചെറിയ റോഡുകളും പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ആശുപത്രി റോഡ്, ഓവുങ്ങൽ, ചാവക്കാട് ഗവ. ഹൈസ്‌കൂൾ, മമ്മിയൂർ, ആച്ചാണത്ത് പറമ്പ്, പാലയൂർ, കോടതിപ്പടി, മുതുവട്ടൂർ, ആശുപത്രി കടവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ബാരിക്കേഡ് വെച്ച് അടച്ച് പോലീസ് കാവൽ ഏർപ്പെടുത്തി. വാഹനങ്ങളിൽ അനാവശ്യമായി കറങ്ങിയ അഞ്ചുപേർക്കെതിരേ തിങ്കളാഴ്ച പോലീസ് കേസെടുത്തു. അനാവശ്യമായി കറങ്ങുന്നവരെ പിടികൂടാൻ മഫ്തിയിലും പോലീസിനെ നിയോഗിച്ചതായി എസ്.എച്ച്.ഒ. അനിൽ ടി.മേപ്പിള്ളി, എസ്.ഐ. യു.കെ.ഷാജഹാൻ എന്നിവർ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here