കോവിഡിൻ്റെ മറവിൽ കെ.എസ്.ഇ.ബിയുടെ പകൽകൊള്ള : ഗുരുവായൂർ വൈദ്യുതി ഭവനു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി..

ഗുരുവായൂർ: കെ.എസ്.ഇ.ബിയുടെ പകൽകൊള്ളക്കെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. കൊറോണ എന്ന മഹാമാരിയിൽ ജനം ദുരിതമനുഭവിക്കുമ്പോഴും അന്യായമായി വൈദ്യുതി വകുപ്പ് ജനങ്ങളെ പിഴിയുന്നതിനെതിരെയാണ് ഗുരുവായൂർ വൈദ്യൂതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.

ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ശ്രീ: ബാലൻ വാർണാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ: സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ , OKR മണികണ്ഠൻ, പി ഐ ലാസർ മാസ്റ്റർ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, കെ പി എ റഷീദ്, ശ്രീമതി മേഴ്സി ജോയ്, പി കെ ജോർജ്, നിഖിൽ ജി കൃഷ്ണൻ, ഷാഫിറലി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button