സുശാന്ത് സിംഗ് ആത്മഹത്യ ചെയ്യില്ല; മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമെന്നും കുടുംബം

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോവിഡ് പരിശോധനക്ക് ശേഷമാണ് സംസ്കാരം. സുശാന്ത് സിങ് രജപുതിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു

ഇന്നലെ ഉച്ചയോടെയാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സുശാന്തിന്‍റെ മരണ വാര്‍ത്ത പുറത്തുവരുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള നിഗമനം. ആത്മഹത്യാകുറിപ്പൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മുറിയില്‍ നടത്തിയ പരിശോധനയില്‍ സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ആറുമാസമായി കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ പറയുന്നത്‍. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ട് അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here