വടക്കേകാട് സ്വദേശിനി ഹൃദയാഘാദത്തെ തുടർന്നാണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചല്ല.

വടക്കേകാട്: വടക്കേകാട് സ്വദേശിനി ഹൃദയാഘാദത്തെ തുടർന്നാണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ചല്ല. ഇന്നലെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ച വടക്കേകാട് കല്ലൂർ സ്വദേശിയായ പരേതനായ ഐ.കെ അമ്മു എന്നവരുടെ മകൻ ജലാൽ എന്നവരുടെ ഭാര്യ കദീജ മരണപ്പെടുകയായിരുന്നു.
കോവിഡ് ലക്ഷണമായതിനാൽ ആശുപത്രിയിൽ നിന്ന് കോവിഡ് സ്രവ പരിശോധനക്കയച്ചിരുന്നു. എന്നാൽ കോവിഡ് സ്രവ പരിശോധനയിൽ നെഗറ്റീവ് റിസൾട്ടാണ് വന്നത്.
ഇവരുടെ സംസ്കാരം ഇന്നുച്ചക്ക് ഒരു മണിയോടെ കല്ലൂർ ജുമാഅത്ത് പള്ളിയിൽ നടത്തപ്പെടും