രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാനിൽ കാണാതായി

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ അതൃപ്തി അറിയിക്കുകയുണ്ടായി. തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യയുടെ നടപടിയെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്

guest
0 Comments
Inline Feedbacks
View all comments