കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിലാണ് അപകടം നടന്നത്. ചേരാനല്ലൂർ സ്വദേശിയായ 34കാരി ബീന നോബിയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാങ്കിൽ കയറിയതിനു ശേഷം പുറത്ത് പാർക്ക് ചെയ്ത തൻ്റെ വാഹനത്തിൻ്റെ താക്കോൽ എടുക്കാൻ പുറത്തേക്കോടിയ യുവതി ഗ്ലാസ് ഡോറിൽ ഇടിച്ച് നിലത്തു വീണു. നിലത്ത് വീണയുടൻ യുവതി എഴുന്നേറ്റുവെങ്കിലും വയറ്റിൽ ചില്ല് കഷണം ആഴത്തിൽ തറച്ചു കയറിയിരുന്നു. തുടർന്ന് ബാങ്കിൽ ഉണ്ടായിരുന്നവർ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താനായില്ല. യുവതിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here