തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30നാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.  ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം.

ADVERTISEMENT

60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് യാത്രാവിലക്ക് ഉള്ളതിനാല്‍ റിയാസിന്‍റെ മാതാപിതാക്കള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്താനായില്ല. റിയാസിന്‍റെ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. ലളിതമായ സത്കാരത്തിന് ശേഷം വീണയും റിയാസും കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകും.

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. 2017ൽ ആണ് റിയാസ് ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. യു.ഡി.എഫിലെ എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here