പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു

പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ 5 വയസുള്ള മൂർഖനെ പിടികൂടുന്നതിനിടയിൽ കയ്യിൽ കടിയേൽക്കുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്ന സക്കീറിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നീട് വാവ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. ശാസ്തവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകനാണ് മുപ്പതു വയസുള്ള സക്കീർ ഹുസൈൻ.

guest
0 Comments
Inline Feedbacks
View all comments