തൃശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കും ആണ് രോഗം ബാധിച്ചത്. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി (46), ചൂലിശ്ശേരി സ്വദേശികളായ 45, 25 വയസ് പ്രായമുളള രണ്ട് സ്ത്രീകൾ എന്നിവർക്കാണ് രോഗം. നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് 144 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിൽ 12208 പേരും ആശുപത്രികളിൽ 201 പേരും ഉൾപ്പെടെ ആകെ 12409 പേരാണ് നിരീക്ഷണത്തിലുളളത്. ഇതുവരെ 5829 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 4577 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1252 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ഇന്ന് 82 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ 11 പേർക്കും, കോട്ടയം, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ 7 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ 5 പേർക്കും, കൊല്ലം ജില്ലയിൽ 4 പേർക്കും, തൃശൂർ, കാസർഗോഡ് ജില്ലകളിൽ 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ 2 പേർക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത്), വയനാട് ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here