തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം ജംഗ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്ത് കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ചോരപ്പാടുകളുണ്ട്.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

ഉദ്ദേശം 40 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷമേ മരണ കാരണത്തിൽ വ്യക്തത ഉണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here