തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ ലീഗ് തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ ലീഗ് തീരുമാനം. കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപീകരിക്കണമെന്നും മുസ്‍ലിം ലീഗ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

“യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറുള്ളതും നമുക്ക് സഹകരിക്കാന്‍ പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ നീക്കുപോക്കുകള്‍ നടത്താവുന്നതാണ്. ആവശ്യമുള്ളിടത്ത് പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരിഗണിച്ചും തെരഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്തേണ്ടതാണ്” എന്നാണ് സര്‍ക്കുലറിലെ വാചകം. യുഡിഎഫിലെ ഘടകക്ഷികള്‍ തമ്മില്‍ പരസ്പരം മത്സരം പാടില്ല. യുവാക്കള്‍ക്ക് പരിഗണന നല്‍കണം. സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡിന് രൂപം നല്‍കി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

ലീഗ് ഒഴികയുള്ള മറ്റു പാര്‍ട്ടികളെയും സംഘടനകളെയും ഒപ്പം നിര്‍ത്തി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് ജനകീയ മുന്നണി. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവരോട് സഹകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here