റിയാദ് : ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. ഇക്കാര്യം കേരള സർക്കാർ പ്രത്യേകമായി ആവശ്യപ്പെട്ടതാണെന്നും കോവിഡ് ടെസ്റ്റ്‌ റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ യാത്രാനുമതി നൽകാനാവൂവെന്നും എംബസി പുറത്തിറക്കിയ ചാർട്ടേഡ് വിമാനസർവീസ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിയ യാത്ര നിബന്ധനകളെ കുറിച്ചുള്ള നിബന്ധനയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച മുതൽ അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറപെടുന്ന ചാർട്ടേഡ് വിമാനങ്ങള്‍ നിയമം ബാധകമാണ്.

ADVERTISEMENT

ഈ നിയമം എന്നാല്‍ വന്ദേഭാരത് മിഷൻ വഴി യാത്ര പോകുന്നവർക്ക് ബാധകമല്ല ഇതിലെ യാത്രക്കാര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ദൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർക്കും ഈ നിബന്ധനയില്ല. തമിഴ്‌നാട്ടിൽ എത്തിയാൽ കഴിയേണ്ട ക്വാറൻൈൻ നിരക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നൽകിയാൽ വിമാനം ചാര്‍ട്ടര്‍ ചെയ്യാം.

ദൽഹിയിലേക്ക് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും ഈ നിബന്ധനയില്ല. ദൽഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളിൽ ക്വാറന്റൈനിൽ കഴിയാൻ സന്നദ്ധരാകണം, അതിന്റെ ഫീസ് നൽകണം തുടങ്ങിയവ മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർ നൽകേണ്ടതുള്ളൂ. കേരളസര്‍ക്കാര്‍ തിരുമാനം യാത്രക്ക് തയ്യാറായി നില്‍ക്കുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളെ ഗുരുതരമായി ബാധിക്കും ഈ വിഷയത്തെ സംബന്ധിച്ച് വ്യാപക പ്രതിഷേധമാണ് പ്രവാസലോകത്ത് ഉയരുന്നത്.

ചാർട്ടേഡ് വിമാനങ്ങള്‍ ഓപറേററ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നിബന്ധനകള്‍ അറിയുക ലിങ്ക് നോക്കുക https://www.eoiriyadh.gov.in/alert_detail/?alertid=42

COMMENT ON NEWS

Please enter your comment!
Please enter your name here