ചാവക്കാട് :ചാവക്കാട് താലൂക്ക് ആശുപത്രി ഇന്ന് ഭാഗികമായി തുറന്നു. ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗം പേരുടേയും ഫലം നെഗറ്റീവായതോടെ ഇന്ന് മുതല്‍ ആശുപത്രി ഭാഗികമായി തുറക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഞായറഴ്ച വൈകീട്ട്‌ ഏഴു മണിയോടെയാണ് അത്യാഹിത വിഭാഗം തുറന്നു പ്രവർത്തിച്ചിരുന്നു . കര്‍ശന നിയന്ത്രണങ്ങളോടെയാകും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത് . വിദഗ്‌ധ മെഡിക്കൽ സംഘം തിങ്കളാഴ്ച ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ നൽകും.ഇന്ന് ലഭിച്ച 133 പരിശോധന ഫലത്തിൽ 129 ഉം നെഗറ്റിവ് ആയത് ആശ്വാസമാണെന്നാണ് വിലയിരുത്തുന്നത്.

173 ജീവനക്കാരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നതില്‍ ഇനി 40 പേരുടെ ഫലം മാത്രമേ ലഭിക്കാൻ ഉള്ളു.ആദ്യം അയച്ച 12 പേരില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ,ആശാ വര്‍ക്കര്‍മാര്‍ ,കാന്‍റീന്‍ ജീവനക്കാര്‍ ,പ്ലംബര്‍ , ഇലക്ട്രീഷ്യന്‍, ആശുപത്രി ജീവനക്കാര്‍ അടക്കം 185 പേരുടെയാണ് സ്രവമാണ് പരിശോധനക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here