കാസർകോട്: കാസർകോട് കുമ്പളക്കടുത്ത് നായിക്കാപ്പിൽ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ് എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം ഉണ്ടായപ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഗ്രാൽ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here