ഗുരുവായൂർ: വൈദ്യുതി പോസ്റ്റിന് താങ്ങ് നിർത്തിയ കോൺക്രീറ്റ് തൂണ് മാറ്റാതെ കാന പണിതു. കാനയിൽ തൂണ് നിൽക്കുന്നതു കാരണം വെള്ളം ഒഴുകാനാകാതെ കെട്ടിനിൽക്കുകയാണ്. മമ്മിയൂർ ക്ഷേത്രത്തിനടുത്ത് സോളാർ അപ്പാർട്ട്‌മെന്റിനു മുന്നിലാണ് അശ്രദ്ധമായി കാന പണിതിരിക്കുന്നത്. അമൃത് പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ എല്ലാ കാനകളുടെയും നവീകരണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പഴയ കാന നിന്നിരുന്നിടത്താണ് വൈദ്യുതി പോസ്റ്റിന്റെ താങ്ങ് കുഴിച്ചിട്ടിരിക്കുന്നത്. അത് മാറ്റാതെ കാന കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

ഒഴുകിവരുന്ന വെള്ളവും മാലിന്യങ്ങളും തൂണിൽത്തട്ടി കെട്ടിനിൽക്കുകയാണ്. കാനയ്ക്കുള്ളിൽ നിൽക്കുന്ന കോൺക്രീറ്റ് തൂണ് മാറ്റാൻ തൊഴിലാളികൾ പറഞ്ഞില്ല. അതിനുമുകളിലൂടെ സിമന്റിടുകയായിരുന്നു. പണിയ്ക്ക് മേൽനോട്ടം വഹിക്കുന്നവരാകട്ടെ ഇത് ശ്രദ്ധിച്ചതുമില്ല. ഗുരുവായൂരിലെ പൊതുപ്രവർത്തകനും 16-ാം വാർഡ് മുൻ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഒ.കെ.ആർ. മണികണ്ഠൻ ഇക്കാര്യം അമൃത് പദ്ധതിയുടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here