ഒരുമനയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ സി.പി.എം പ്രവർത്തകൻ കൈയേറ്റം ചെയ്തതായി പരാതി

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റിനെ സി.പി.എം പ്രവർത്തകൻ കൈയ്യേറ്റം ചെയ്തതായി പരാതി. ഒരുമനയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹിഷാം കപ്പലിനു നേരെയാണ് കൈയ്യറ്റ ശ്രമം ഉണ്ടായത്. പ്രവാസികളുടെ ക്വാറന്റെൻ സൗകര്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് സംസാരിച്ചു നിൽക്കവേ അതുവഴിയെത്തിയ സി.പി.എം പ്രവർത്തകൻ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഹിഷാം പറഞ്ഞു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ചാവക്കാട് പോലീസിൽ പരാതി നൽകി.