അത്യാവശ്യ കാര്യങ്ങള്‍ക്കായി കേരളത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്ല; പക്ഷേ എട്ടാം ദിവസം സംസ്ഥാനം വിടണം

കേരളത്തില്‍ ബിസിനസ്, ഔദ്യോഗിക, വ്യാപാര, മെഡിക്കല്‍, കോടതി, വസ്തുവ്യവഹാര കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായി എത്തുന്നവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. ഇവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെുടത്തിയിട്ടുണ്ട്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് മൂന്നു ദിവസം മുമ്പ് എത്തുകയും പരീക്ഷ കഴിഞ്ഞ് മൂന്നാം ദിവസം തിരികെ പോവുകയും വേണം. ഇത്തരം ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. പക്ഷേ, അവര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചിരിക്കണം.

ഇവയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നിര്‍ദേശങ്ങള്‍

 1. സന്ദര്‍ശനം ഏഴു ദിവസത്തില്‍ കൂടാന്‍ പാടില്ല. എട്ടാം ദിവസം സംസ്ഥാനം വിടണം.
 2. ഹൃസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ്-19 ജാഗത്രാ പാര്‍ട്ടലില്‍ നിന്ന് ഇതു സംബന്ധിച്ച അനുമതി നേടിയിരിക്കണം.
 3. സന്ദര്‍ശനത്തിന്റെ ഉദ്ദേശം, താമസിക്കുന്ന സ്ഥലം, ബന്ധപ്പെടേണ്ട ആളിന്റെ വിവരങ്ങള്‍ തുടങ്ങിയവ നല്‍കിയിരിക്കണം. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അക്കാര്യം കാര്യകാരണ സഹിതം അധികൃതരെ അറിയിച്ചിരിക്കണം.
 4. ഇങ്ങനെ എത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടത് ജില്ലാ കളക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്.
 5. വരുന്ന വ്യക്തിയുടെ പ്രാദേശിക കോണ്‍ടാക്ട്, കമ്പനി, സ്‌പോണ്‍സര്‍ എന്നിവരും ഈ ഹൃസ്വസന്ദര്‍ശനം നടത്തുന്നയാളുടെ കാര്യത്തില്‍ ഉത്തരവാദികളായിരിക്കും.
 1. കേരളത്തിലെത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് താമസിക്കുന്ന സ്ഥലത്തേക്ക് മറ്റെവിടെയും തങ്ങാതെ അവിടെ എത്തേണ്ടതാണ്
 2. ഏതു കാര്യത്തിനാണോ വന്നത് അവരെ മാത്രം കണ്ട്, അല്ലെങ്കില്‍ കാര്യങ്ങള്‍ നടത്തി തിരിച്ചു പോവുക. മറ്റാരേയും കാണാന്‍ ശ്രമിക്കരുത്.
 3. 60 വയസിനു മുകളില്‍ പ്രായമുള്ളവരോ 10 വയസില്‍ താഴെയുളളവരോ ആയി യാതൊരു സമ്പര്‍ക്കവും പാടില്ല.
 4. പരീക്ഷയ്ക്കും മറ്റ് അക്കാദമിക്ക് കാര്യങ്ങള്‍ക്കും വരുന്നവര്‍ അവരുടെ മുറിക്ക് പുറത്തേക്ക് അനുമതിയില്ലാതെ ഇറങ്ങരുത്
  Facebook
 5. കേരളത്തിലുള്ള സമയത്തുടനീളം കോവിഡ് പ്രതിരോധ ചട്ടങ്ങള്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഇടയ്ക്കിടെ കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍, തുടങ്ങിയവ പാലിച്ചിരിക്കണം.
 1. സഞ്ചരിക്കുമ്പോള്‍ ഹാന്‍ഡ് സാനിറ്റൈസറും എക്‌സ്ട്രാ മാസ്‌കും കരുതിയിരിക്കണം.
 2. അധികൃതരുടെ അനുമതിയില്ലാതെ കേരളത്തിലെ സന്ദര്‍ശന ദിവസങ്ങള്‍ നീട്ടാന്‍ പാടുള്ളതല്ല
 3. കേരളത്തിലുള്ള സമയത്ത് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍, ശ്വാസതടസം, പനി, തൊണ്ടവേദന, ചുമ, വയറിളക്കം, കാണിച്ചാല്‍ ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056-ല്‍ അറിയിച്ചിരിക്കണം.
 4. കേരളത്തില്‍ നിന്ന് മടങ്ങിപ്പോയി 14 ദിവസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായാല്‍ അക്കാര്യം സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരിക്കണം.
 5. കേരളത്തില്‍ എത്തുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍, പെയ്ഡ് ക്വാറന്റൈന് പോകേണ്ടി വരും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here