ഗുരുവായൂർ: കടുത്ത ശ്വാസ തടസ്സം നേരിട്ട് എത്തിയ രോഗി മരണപ്പെട്ടതിനെ തുടര്‍ന്ന്‍ ഗുരുവായൂര്‍ ദേവസ്വം ആശുപത്രി താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. DMO വന്നതിനു ശേഷം മാത്രമാണ് ആശുപത്രിയുടെ പ്രവർത്തനത്തിൽ വ്യക്തത നൽകാൻ പറ്റുകയെന്ന് അധികൃതർ അറിയിച്ചു. വടക്കേകാട് സ്വദേശിനിയായ 53 കാരി കടുത്ത ശ്വാസ തടസവുമായി ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ദേവസ്വം ആശുപത്രിയില്‍ എത്തിയത്. എട്ടു മണിയോടെ ഇവർ മരണപ്പെടുകയും ചെയ്തു. ഇവരുടെ മകള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം മകളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചിരുന്നു . മരിച്ച സ്ത്രീയുടെ സ്രവ പരിശോധന നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here