പാലക്കാട്‌: ലോക്കഡൗണിന്റെ മറവിൽ യാതൊരു മനസ്സാക്ഷിയുമില്ലാതെ വൈദ്യുതി ചാർജിന്റെ പേരിൽ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡ്‌ നിലപാടിൽ പ്രതിഷേധിച്ച് ജൂൺ 17ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് സംഘടിപ്പിക്കുന്ന “LIGHTS OFF KERALA “എന്ന സമര പരിപാടി വിജയിപ്പിക്കണമെന്ന് യുഡിഫ് ജില്ലാ കമ്മിറ്റി മുഴുവൻ വൈദ്യുതി ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു.

അന്നേ ദിവസം(ജൂൺ 17)ബുധനാഴ്‌ച രാത്രി 9മണി മുതൽ 3മിനിറ്റ് നേരം സ്വന്തം ഭവനങ്ങളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഓഫ്‌ ചെയ്ത് പ്രതിഷേധ സമരവുമായി സഹകരിക്കണമെന്ന് യുഡിഫ് ജില്ലാ ചെയർമാൻ എ രാമസ്വാമി, കൺവീനർ കളത്തിൽ അബ്ദുള്ള, കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡൻ്റ് ജോബി ജോൺ എന്നിവർ അഭ്യർഥിച്ചു (യുഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി )

LEAVE A REPLY

Please enter your comment!
Please enter your name here