രണ്ടു മാസത്തിനു ശേഷം ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ കോവിഡ് സ്ഥിരീകരിച്ചു. സാമൂഹ്യ വ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ബീജിംഗിന്റെ ചില ഭാഗങ്ങളില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മൊത്തക്കച്ചവട മാര്‍ക്കാറ്റുമായി ബന്ധപ്പെട്ടാണ് പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത് എന്നു ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു 52കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ജില്ല മധ്യ തല ഭീഷണി മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ഫാദി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരു ഡസന്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന ഫെങ്ങ്റ്റാഡി ജില്ലയില്‍ 2 ദശലക്ഷം പേരാണ് അധിവസിക്കുന്നത്. മാര്‍ക്കറ്റും സമീപമുള്ള റെസിഡെന്‍ഷ്യല്‍ കോംപ്ലക്സുകളും വിദ്യാലയങ്ങളും അടച്ചു കഴിഞ്ഞു.

55 ദിവസങ്ങള്‍ക്ക് മുന്‍പാണ് ബീജിംഗില്‍ വിദേശത്തു നിന്നും എത്തിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഗര ജീവിതം സ്വാഭാവിക നില കൈവരിക്കുന്നതിനിടെയാണ് വീണ്ടും കോവിഡ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അതേസമയം ചൈനയില്‍ ആകെ 57 പുതിയ കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ സഞ്ചാര വിലക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കായിക മത്സരങ്ങള്‍ ഉപേക്ഷിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ബീജിംഗിലേക്ക് വരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അതേസമയം സിന്‍ഫാദി മാര്‍ക്കറ്റില്‍ നിന്നും ഇവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയച്ച സാല്‍മന്‍ മത്സ്യം സംബന്ധിച്ചു കോവിഡ് വ്യാപന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here