
തൃശൂര്‍: തൃശൂരില്‍ ഇന്ന് നാല്പേര്‍ക്ക് കൊവിഡ്. ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരൻ )ജൂൺ ഒന്നിന്ബഹ്റിനിൽ നിന്നു വന്നനാല്പത്തിരണ്ടുകാരി, ജൂൺ നാലിന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ നാല്പത്തെട്ടുകാരൻ, ജൂൺ ഒന്നിന് റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശിയായ ഇരുപത്താറുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത് തൃശൂർ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജൂൺ 13 ശനിയാഴ്ച 14 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു .ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. .ഇതുവരെ ആകെ അസുഖബാധിതരായ 58 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.ജൂൺ 13 ശനിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 853 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്.864 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടർന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തിട്ടുള്ളത്.ജൂൺ 13 ശനിയാഴ്ച 350 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചു..ഇതുവരെ ആകെ 5284 സാമ്പിളുകളാണ് പരിശോധനയ്ക്ക അയച്ചിട്ടുള്ളത്,ഇതില്‍ 4459 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. .ഇനി 825 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട് .സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നത്തിന്റെ ഭാഗമായി 1915 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു.