കുന്നംകുളം സ്വദേശി അഞ്ഞൂര്‍ വീട്ടില്‍ വേലായുധന്റെ മകന്‍ ബാബു (49) മരത്തംകോട് തെക്കൂട്ടയില്‍ വിശ്വംഭരന്റെ മകന്‍ സുനില്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചൂണ്ടല്‍ സെന്ററില്‍ വെച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍, ചൂണ്ടല്‍ സെന്ററിലെ ട്രാഫിക്‌സിഗ്‌നലിന് സമീപം വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here