ഗുരുവായൂര്‍ : പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി വീണ്ടും അടര്‍ന്നു വീണു. തെക്കേ പ്രവേശന കവാടത്തില്‍ ആക്ടസ് ഓഫീസിന് മുന്നിലെ മൂന്നടിയോളം വിസ്തൃതിയിലുള്ള ഭാഗമാണ് അടര്‍ന്ന് വീണത്. തലനാഴിരയ്ക്കാണ് യാത്രക്കാരും ആക്ടസ് വളണ്ടിയര്‍മാരും രക്ഷപ്പെട്ടത്. ഇവര്‍ നിന്നിരുന്ന ഭാഗത്തിന് തൊട്ടപ്പുറത്തുള്ള ഭാഗമാണ് വീണത്. ഈ ഭാഗത്ത് ഇനിയും കോണ്‍ക്രീറ്റ് അടര്‍ന്ന് നില്‍ക്കുന്നുണ്ട്. യാത്രക്കാര്‍ ഈ ഭാഗത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ കയര്‍ കെട്ടി തിരിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് യാത്രക്കാര്‍ക്കും ബസ്സ് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണ്. കെട്ടിടം പൊളിച്ച് മാറ്റണമെന്ന് അഞ്ച് വര്‍ഷം മുമ്പ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടം പെളിച്ച് മാറ്റി പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. വിള്ളലുകളുള്ള കെട്ടിടത്തിനകത്തുകൂടെ ഭീതിയോടയാണ് യാത്രക്കാരും ബസ്സ്ജീവനക്കാരും കടന്നു പോകുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here