ചാവക്കാട്: സി.പി.ഐ (എം) മുൻ ജില്ലാ കമ്മിറ്റി അംഗവും. മുൻ ചാവക്കാട് ഏരിയ സെക്രട്ടറിയുമായിരുന്ന കെ.മണി അനുസ്മരണവും, കുടുംബ സഹായ സമിതി രൂപീകരണവും നടന്നു. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.രതി ടീച്ചർ,  ടി.ടി.ശിവദാസൻ എന്നിവർ സംസാരിച്ചു. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ ചെയർമാനും എം.കൃഷ്ണദാസ് ജനറൽ: കൺവീനറും സി.സുമേഷ് ട്രഷററും ഭാരവാഹികളായി സഹായ സമിതി രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here