അമേരിക്കയിലെ അറ്റ്‍ലാന്റയില്‍ ആഫ്രോ അമേരിക്കന്‍ വംശജനെ പൊലീസ് വെടിവെച്ച് കൊന്നു. റെയ്ഷാഡ് ബ്രൂക്ക്സ് ആണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഉറങ്ങുന്നതിനിടെയാണ് പൊലീസ് അതിക്രമം. വെള്ളിയാഴ്ച രാത്രി 10.30- റസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ ഉറങ്ങുകയായിരുന്നു 27കാരന്‍ റെയ്ഷാഡ് ബ്രൂക്ക്സ്. ഇതിനിടെയാണ് പൊലീസ് അതിക്രമം. വഴിതടസ്സപ്പെടുത്തി എന്നാരോപിച്ചായിരുന്നു പൊലീസിന്റെ ആക്രോശം. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും തോക്ക് തട്ടിയെടുത്തെന്നുമാണ് പൊലീസിന്‍റെ വാദം. അതുകൊണ്ടാണ് വെടിവെക്കേണ്ടിവന്നതെന്നും പൊലീസ് പറയുന്നു.

റെയ്ഷാഡ് ബ്രൂക്കിന്റെ കൊലപാതകത്തില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അതിനിടെ അറ്റ്‍ലാന്റ പൊലീസ് മേധാവി എറിക് ഷീല്‍ഡ്സ് സ്ഥാനത്ത് നിന്ന് രാജിവെച്ചു. ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നതില്‍ അമേരിക്കയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് മറ്റൊരു ആഫ്രോ അമേരിക്കന്‍ വംശജന്‍ കൂടി പൊലീസിന്റെ ക്രൂര കൃത്യത്തിന് ഇരയായത്.

LEAVE A REPLY

Please enter your comment!
Please enter your name here