പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിൻ്റെ നിലപാട് അപ്രായോഗികം; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ഗുരുവായൂർ: വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ നിലപാട് അപ്രായോഗികമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ.
സ്വന്തം നാട്ടുകാരോട് സർക്കാർ കാണിക്കുന്ന ക്രൂരതയാണ്.ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിൽ മാത്രമാണ് കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിന് നിബന്ധനകളില്ലാത്തത്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് രോഗലക്ഷണങ്ങളുള്ളവരെ മാത്രമെ കോവിഡ് ടെസ്റ്റിന് വിധേയമാക്കൂ.എന്തുകൊണ്ടാണ് സർക്കാർ ഇത്തരത്തിൽ തീർത്തും അപ്രായോഗികമായ നിർദ്ദേശം മുന്നോട്ട് വെച്ചതെന്ന് മനസിലാകുന്നില്ല. കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ധാരാളം തയ്യാറെടുപ്പുകൾ നടത്തിയ സംസ്ഥാനമാണല്ലോ കേരളം ! തയ്യാറെടുപ്പുകൾ നടത്തിയ ഒരു സംസ്ഥാനം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം കുറയക്കാനായി ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. വി.മുരളീധരൻ പറഞ്ഞു.