തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾ ഇനിമുതല്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 20 മുതല്‍ ഇത് പ്രാബല്യത്തിൽ വരും. 48 മണിക്കൂറിനുളളില്‍ നടത്തിയ പരിശോധനാഫലമാണ് ഇതിനായി നല്‍കേണ്ടത്. കേരളത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കര്‍ശനമായി നടപ്പാക്കാന്‍ പോകുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ വിവിധ സംഘടനകള്‍ക്ക് അയച്ച എഴുത്തില്‍ വിശദമാക്കിയിട്ടുണ്ട്.

ADVERTISEMENT

ചില ഗള്‍ഫ് രാജ്യങ്ങളില്‍ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് രോഗബാധയുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം പ്രവാസികളെ കൂടുതൽ വലയ്ക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പരിശോധനയ്ക്കായി 8,000 മുതല്‍ 10,000 രൂപ വരെയാണ് ഈടാക്കുന്നത്

COMMENT ON NEWS

Please enter your comment!
Please enter your name here