ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രമ്യാകൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ച് നൂറിലധികം മദ്യകുപ്പികളാണ് നടിയുടെ കാറില്‍ നിന്നും പൊലീസ് പിടികൂടിയത്. മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു.

ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. മാഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണ് പൊലീസ് കാര്‍ പരിശോധിച്ചത്. മദ്യം കടത്തിയത് മാഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കാണെന്നാണ് പൊലീസ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചു കയ്യടി വാങ്ങിയ താരമാണ് രമ്യാ കൃഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here