തിരുവനന്തപുരം: ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

ADVERTISEMENT

സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here