ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിബന്ധന കേരള സര്‍ക്കാര്‍ ഒഴിവാക്കുന്നു ; പ്രതിഷേധം ഫലം കണ്ടു

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കാൻ സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവിനെ തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പരിഷ്കരിക്കുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് ആന്റിബോഡി പരിശോധന നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

പരിശോധന നടത്തി ഫലം നെഗറ്റീവായവരെ മാത്രമേ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നതിന് അനുവദിക്കുകയുള്ളൂവെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളിൽ നല്ലൊരു ശതമാനം പേരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്.

ജൂൺ 20 മുതൽ വിദേശത്ത് നിന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയിട്ടുള്ളത്. കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം രോഗമില്ലാത്തവരെ മാത്രം കേരളത്തിലേക്ക് മടങ്ങാൻ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

ഇതോടെയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നത്. യാത്ര പുറപെടുന്നതിനു 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തിയിരിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് പ്രവാസികളം പല പ്രവാസി സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് പോലും കൊറോണ വൈറസ് പരിശോധന നടത്താതെ ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് മാത്രം പരിശോധന ശക്തമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here