ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിൻ്റെ പരാതിയിന്മേൽ ശ്രീകുമാർ ഈഴുവാപ്പടിയെക്കതിരെ സൈബർ നിയമപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ വിവരങ്ങളുമായി ശ്രീകുമാർ ഈഴുവാപ്പടി മറുപടിയുമായി വീണ്ടും ഫേസ് ബുക്ക് ചെയ്തിരിക്കുന്നു. പോസ്റ്റിൻ്റെ വിശദാംശങ്ങളിലേക്ക്:

ADVERTISEMENT

ശ്രീ ഗുരുവായൂരപ്പ ഭക്തന്മാർക്കുശ്രീകുമാർ ഈഴുവാപ്പടി ഓർമ്മയുണ്ടോ ??? കഴിഞ്ഞ വർഷത്തെ ഉപദവന്മാർക്കുളള കലശ ചടങ്ങുകളും അതുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ചെയർമാനും ചടങ്ങുകൾക്ക് നേതൃത്വം നൽകിയ തന്ത്രി കുടുംബങ്ങളിലെ അംഗങ്ങളുമായിട്ടുളള കശപിശയും കോലാഹലങ്ങളും തുടർന്നു ഉണ്ടായ പ്രതിഷേധങ്ങളും മറ്റും.

എല്ലാ വർഷവും മിഥുന മാസം ആദ്യത്തിലാണ് (ജൂൺ മാസം) സാധാരണയായി ഉപദേവന്മാർക്കുളള കലശ ചടങ്ങുകൾ നടന്നു വരാറുളളത്. ക്ഷേത്രത്തിലെ ഭഗവതിയമ്പലത്തിന്റെ മുന്നിലുളള വാതിൽ മാടത്തിൽ വെച്ചാണ് കലശ ചടങ്ങുകൾ നടന്നു വന്നത്. കലശ ചടങ്ങുകൾ ആരംഭം കുറിച്ചു കൊണ്ടുളള ആചാര്യവരണം നടന്നു വരുന്ന സമയത്ത് കലശം തൊഴുന്നതിനായി ദേവസ്വം ഭാരവാഹികളും, ഊരാളനും മറ്റു പരിചാരകന്മാരും എത്താറുണ്ട്. കഴിഞ്ഞ വർഷം ഇതു പോലെ എത്തിയ ചെയർമാൻ ഊരാളൻ തന്ത്രിയെ ആചാര്യവരണം ചെയ്യുന്ന ക്രിയ നടക്കുന്നതിനിടയിൽ കലശ കുടങ്ങൾ നിരത്തിയിട്ടുളള വാതിൽ മാടത്തിൽ കയറാൻ ഒരു ശ്രമം നടത്തി. എന്നാൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ തന്ത്രിമാർ കലശ കുടങ്ങൾ അശുദ്ധമാകുമോ എന്ന് ഭയന്ന് അയാളോടു മാറി നിൽക്കുവാൻ ആവശ്യപ്പെട്ടു. ഇതിൽ കോപാകുലനായ ചെയർമാൻ അന്നു അവിടെ നിന്നിരുന്നവരുടെ മുന്നിൽ എല്ലാം വെച്ച് തന്ത്രിമാരെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യ്തു. ഇതേ തുടർന്ന് ക്ഷേത്രത്തിലെ പരിചാരകസമിതി തന്ത്രിയുടെ സാന്നിധ്യത്തിൽ ചെയർമാന്റെ നടപടിയെ അപലപിക്കുകയും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. തുടർന്ന് പത്രദ്വാരാ അറിഞ്ഞ ഭകതർ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദേവസ്വം ഓഫീസിലേക്കു മാർച്ചും ധർണയും സംഘടിപ്പിച്ചു. രാഷ്ട്രീയ സംഘടനകളായ ബിജെപിയും കോൺഗ്രസ്സും സമരങ്ങൾക്ക് നേതൃത്വം നൽകി. പിന്നീട് പരിചാരകസമിതിയും തന്ത്രിമാരും ചെയർമാനുമായുളള അസ്വാരസ്യം ചില പ്രാദേശിക നേതാക്കളുടെ സാനിദ്ധ്യത്തിൽ വെച്ച് പറഞ്ഞു തീർത്തു. വളരെ ദയനീയമായ പരാജയമെറ്റു വാങ്ങേണ്ടി വന്ന ചെയർമാന്റെ മനസ്സിൽ ഒരു കനൽത്തിരി അപ്പോഴും കത്തുന്നുണ്ടായിരുന്നു ?? അതിനാലാണ് ഈ ലോക്ക്ഡൗണിന്റെ പേരും പറഞ്ഞ് ചടങ്ങുകൾ മുടക്കുവാനുളള മോഹം പുറത്തേക്കു വന്നതും എന്റെ ഫേസ്ബുക്കില്ലെ പോസറ്റിലൂടെ അതു ഇല്ലാതായതും, പിന്നീടു വളരെ തിരക്കുകൂട്ടി വെറും മണിക്കുറുകൾ കൊണ്ട് ചടങ്ങുകൾ നടത്താൻ നിർബന്ധിതനായതും.
ആ മോഹഭംഗമാണോ എനിക്കെതിരെയുളള കേസായി പിന്നീടു പരിണമിച്ചത് ???

എന്തായാലും കേസുമായി സഹകരിക്കാനും നിയമപരമായി ഇതിനെ പ്രതിരോധിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

മേലിലും ഗുരുവായൂർ ക്ഷേത്രത്തെ തകർക്കാനുളള നിരീശ്വരരുടെയും രാഷ്ട്രീയക്കാരുടെയും ഭാഗത്തു നിന്നും ഗുഡശ്രമം ഉണ്ടായാൽ അതിനെതിരെ പ്രതികരിക്കും പ്രതിരാധിക്കും !! പോരാട്ടങ്ങൾ അവസാനിക്കുന്നില്ല….

ശ്രീ ഗുരവായൂരപ്പന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച് പ്രതിഞ്ജ ചെയ്യുന്നു..
ശ്രീ ഗുരുവായൂരപ്പ ഭക്തന്മാർക്കായി സമർപ്പിക്കുന്നു.

നാരായണ ! നാരായണ !! നാരായണ !!! നാരായണ !!!!

COMMENT ON NEWS

Please enter your comment!
Please enter your name here