ഗുരുവായൂർ: പരാമർശനത്തിന് വിധേയമായ ശ്രീകുമാർ ഇഴുവപ്പാടിയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു. ഈ പോസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിൻ്റെ പരാതിയിന്മേൽ ശ്രീകുമാർ ഈഴുവാപ്പടിയെക്കതിരെ സൈബർ നിയമപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ തന്ത്രിയുണ്ടോ ??? ക്ഷേത്രത്തിലെ തന്ത്രിയും മന്ത്രിയും ദേവസ്വം ബോർഡു ചെയർമാനായോ ???

===============================================================

”ക്ഷേത്ര സങ്കൽപം” അനുസരിച്ച് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെയും പൂജാക്രമങ്ങളുടെയും ചടങ്ങുകളുടെയും അവസാന വാക്ക് ദേവ ചൈതന്യത്തിന്റെ പിതൃസ്ഥാനീയനായ തന്ത്രി തന്നെയാണ്. ഗുരുവായൂർ ദേവസ്വം നിയമത്തിലും ഇതു വ്യക്തമാക്കുകയും ചെയ്യതിട്ടുണ്ട്. മാത്രവുമല്ല നിരവധി കോടതി വിധികളിലൂടെ ഇതു അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്.

ഗുരുവായൂർ ക്ഷേത്രം പല സമയങ്ങളിലും പല രീതിയിലുളള പ്രതിസഡികൾ നേരിട്ടപ്പോഴും ക്ഷേത്രത്തിലെ അകത്തെ കാര്യങ്ങൾ മുറ തെറ്റാതെ, പൂജയും മറ്റു ചടങ്ങകളും, അന്തിതിരിയും മുടക്കം കൂടാതെ നടത്തി കൊണ്ടു പോയിരുന്നത് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിയും, ഓതിക്കന്മാരും, കീഴ്ശാന്തികളും, വാര്യന്മാരും മറ്റു കഴകക്കാരും അവരുടെ കുടുംബങ്ങളും തോളോടു തോൾ ചേർന്നു നിന്നാണ്. ഇതിൽ ക്ഷേത്രേതരായ ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പങ്ക് വിസ്മരിക്കാവുന്നതല്ല. മാറി മാറി വന്ന ഭരണസമിതികളുടെ രാഷ്ട്രീയ സമർദ്ദങ്ങൾ ഉണ്ടായിട്ടു പോലും ആചാര അനുഷ്ഠാനങ്ങളിൽ മൂല്യച്യുതി സംഭവിക്കാതെ ഭക്തജന ഹിതാർത്ഥം അതിനെയെല്ലാം അതിജീവിച്ച്, ആവശ്യഘട്ടങ്ങളിൽ ഭരണക്കാരുമായി പോരടിച്ചും നടത്തി കൊണ്ടു പോകുന്നതിൽ ചെന്നാസ് തന്ത്രി കുടുംബത്തിനോടുളള നന്ദിയും കടപ്പാടും ഭക്തജനങ്ങൾക്കെന്നും ഉണ്ടാകും.

എന്നാൽ കഴിഞ്ഞ കുറച്ചായി തന്ത്രി പല കാര്യങ്ങളിലും മൗനം പാലിക്കുന്നതായി ക്ഷേത്ര കാര്യങ്ങൾ സൂക്ഷമമായി പഠിക്കുന്ന ഞങ്ങളെ പോലുളളവർക്ക് തോന്നി പോകുന്നു.
കേരളത്തിൽ കോവിഡു രോഗികളുടെയും ഹോട്ടുസ്പോട്ടുകളുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്ത ജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കുന്ന കാര്യത്തിലും, നിരുപദ്രവങ്ങളായ പ്രവർത്തികളുടെ പുറത്ത് രണ്ടു കീഴശാന്തിമാരെ (ചെയർമാനു ഇഷ്ടപ്പെട്ടില്ല എന്നതു കൊണ്ടു) അനധികൃതമായി മാറ്റി നിർത്തിയതും, ഇപ്പോൾ വർഷത്തിൽ ഒരിക്കൽ നടന്നു വരുന്ന ഉപദേവന്മാരുടെ കലശം മാറ്റി വെക്കാനുളള ചെയർമാന്റെ എകപക്ഷീയമായ തീരുമാനത്തിലും തന്ത്രി ബോധപൂർവ്വമായി
മൗനം പാലിക്കുന്നു എന്നതിൽ ഭക്തജന സമൂഹത്തിന് വല്ലാത്ത വേവലാതിയുണ്ട്.

ഗുരുവായൂർ ദേവസ്വം നിയമത്തിൽ ഭരണപരമായോ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തുന്നതില്ലോ നിയമപരമായി യാതോരു തരത്തിലുളള അധികാരവുമില്ലാത്ത ചെയർമാന്റെ ധിക്കാരത്തിന്റെയും തെമ്മാടിത്തത്തിന്റെയും ഭീഷണിയിൽ ഭയന്നിട്ടാണോ ??? അതല്ല ചെയർമാനോപ്പം ചേർന്ന് രാഷ്ട്രീയം കളിച്ച് ക്ഷേത്രത്തെ തകർക്കാനാണോ തന്ത്രിദ്ദേഹത്തിന്റെ ഈ കുറ്റകരമായ മൗനം ??? രണ്ടായാലും ഭക്തരെ ഇതു തീർത്തും നിരാശപ്പെടുത്തുന്നുണ്ട് !!!

ഓം നമോ നാരായണായ !!
ഓം നമോ ഭഗവതേ വാസുദേവായ !!

ശ്രീകുമാർ ഇഴുവപ്പാടി

LEAVE A REPLY

Please enter your comment!
Please enter your name here