ഗുരുവായൂർ: ലോക്കഡൗണിനു ശേഷം ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനായി  കോവിഡ് 19 ദുരന്ത നിവാരണ നിയമത്തിലെ ചട്ടങ്ങൾ അനുസരിച്ച്  കേന്ദ്ര – സംസഥാന സർക്കാരുകൾ ലോക്കഡൗൺ ഇളവുകളോടെ സമയാസമയങ്ങളിൽ പുറപ്പെടുപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ചെയർമാൻ വ്യക്തിഗതമായി പാലിക്കാത്തതിനെതിരെയാണ് പരാതി.

ADVERTISEMENT


ആരാധനാലയങ്ങളിൽ 10 വയസ്സിനു താഴെയുളളവരെയും 65 വയസ്സിനു മുകളിലുളളവരും ഗർഭിണികളും മറ്റു ഗുരുതരമായ അസുഖങ്ങൾ ഉളളവരും ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്ന മാർഗ്ഗനിർദേശങ്ങളെയാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ പുല്ലിന്റെ വില പോലും കല്പിക്കാതെ  ക്ഷേത്രത്തിനകത്ത് വിലസുന്നത്. ആരാധനാലയങ്ങളിലെ നടത്തിപ്പുക്കാർക്കും ഇതു ബാധകമാണെന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രോട്ടോക്കോളിൽ (SOP) വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഈ നിർദേശങ്ങളെയെല്ലാം പാടെ അവഗണിച്ചു  കൊണ്ടാണ് 67 വയസ്സിനു മുകളിൽ പ്രായമുളള കെ ബി മോഹൻദാസ്  ധിക്കാരപൂർവ്വം ക്ഷേത്രത്തിൽ ദർശനം നടത്തിവരുന്നത്.  ഇതിൽ നിന്നും  അയാളെ പിൻതിരിപ്പിക്കുകയും കോവിഡ് 19 ദുരന്ത നിവാരണ നിയമത്തിലുളള ചട്ടങ്ങളനുസരിച്ച്  പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ ക്രിമിനൽ നടപടിക്രമം അനുസരിച്ച് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിനും, സിറ്റി പോലീസ് കമ്മീഷണർക്കും പരാതികൾ നൽകിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here